ഛായാഗ്രാഹകന്‍ ടോണി ലോയ്ഡ് അരൂജ വാഹനാപകടത്തില്‍ മരിച്ചു

കൊച്ചി: (www.kvartha.com 28.02.2021) ഛായാഗ്രാഹകന്‍ ടോണി ലോയ്ഡ് അരൂജ വാഹനാപകടത്തില്‍ മരിച്ചു. പൊന്നാരിമംഗലത്ത് ചെറിയകത്ത് വീട്ടില്‍ ടോണി ലോയ്ഡ് അരൂജ (43) ആണ് മരിച്ചത്. കളമശേരി പൊലീസ് സ്റ്റേഷനു സമീപം ശനിയാഴ്ച രാത്രി 11.30 മണിക്ക് ബൈക് തെന്നി തല ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം. രക്തം വാര്‍ന്ന് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

രഹന ഫാത്തിമ അഭിനയിച്ച വിവാദ സിനിമ ഏകയുടെ ക്യാമറമാനായിരുന്നു. നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ക്യാമാറാമാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉടന്‍ പുറത്തു വരാനിരിക്കുന്ന 'കാക്ക' ഉള്‍പ്പെടെ നിരവധി ഷോര്‍ട് ഫിലിമുകള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. മോഡലിങ് ഫൊട്ടോഗ്രഫിയിലും സജീവമായിരുന്നു. കോവിഡ് പരിശോധനാ ഫലം ലഭിച്ച്, മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷമായിരിക്കും സംസ്‌കാരമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Kochi, News, Kerala, Accident, Death, hospital, Police, Cinematographer Tony Lloyd Aruja passes away

Keywords: Kochi, News, Kerala, Accident, Death, hospital, Police, Cinematographer Tony Lloyd Aruja passes away

Post a Comment

Previous Post Next Post