സര്‍കാര്‍ സെര്‍വീസില്‍ സ്പോര്‍ട്സ് ക്വാട നിയമനം; അപേക്ഷിക്കാം

തിരുവനന്തപുരം: (www.kvartha.com 23.02.2021) മികച്ച കായിക താരങ്ങള്‍ക്ക് സര്‍കാര്‍ സെര്‍വീസില്‍ നിയമനം നല്‍കുന്ന പദ്ധതി പ്രകാരം 2015-19 വര്‍ഷങ്ങളിലെ 249 ഒഴിവുകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. www.sportsquota.sportscouncil.kerala.gov.in മുഖേന ഓണ്‍ലൈനായാണ് സമര്‍പിക്കേണ്ടത്. മാര്‍ച് 10 വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി അപേക്ഷ നല്‍കിയിരിക്കണം. അപേക്ഷയുടെ പകര്‍പ്പ് പ്രിന്റ് എടുത്ത് ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ പൊതുഭരണ(സെര്‍വീസസ്-ഡി) വകുപ്പില്‍ മാര്‍ച് 17ന് വൈകിട്ട് അഞ്ചിനകം എത്തിക്കണം. 

വിജ്ഞാപനത്തിന്റെ പകര്‍പ്പ് www.kerala.gov.in, www.prd.kerala.gov.in എന്നിവയില്‍ ലഭ്യമാണ്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, സെക്രട്ടേറിയറ്റിലെ വിവര പൊതുജന സമ്പര്‍ക്ക് വകുപ്പ് എന്നിവിടങ്ങളിലും വിജ്ഞാപനത്തിന്റെ പകര്‍പ്പ് പരിശോധനയ്ക്ക് ലഭിക്കും.

Thiruvananthapuram, News, Kerala, Job, Application, Appointment of sports quota in government service; Apply now

Keywords: Thiruvananthapuram, News, Kerala, Job, Application, Appointment of sports quota in government service; Apply now

Post a Comment

Previous Post Next Post