പുതിയ വീട്ടിലെ ബാത്‌റൂം കണ്ണാടിയില്‍ സംശയം തോന്നിയതോടെ ചുവര്‍ തുരന്നു; മറഞ്ഞിരുന്ന രഹസ്യം കണ്ട് ഞെട്ടി വീട്ടുകാര്‍

 


വാഷിംങ്ടണ്‍: (www.kvartha.com 17.01.2021) അരിസോണയില്‍ വാങ്ങിയ പുതിയ വീട്ടില്‍ മറഞ്ഞിരുന്ന രഹസ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് 18കാരിയായ അന്നാബെല്ലും വീട്ടുകാരും. ടിക് ടോകിലൂടെയാണ് അന്നാബെല്‍ ഇക്കാര്യം പങ്കുവച്ചത്. പുതിയ വീട്ടിലെ ബാത്‌റൂമില്‍ ടുവേ കണ്ണാടിയാണ് ഉണ്ടായിരുന്നത്. അതായത് ചുമരില്‍ ഘടിപ്പിച്ചിരുന്ന കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുന്നയാളെ കണ്ണാടിയുടെ പിന്നില്‍ നിന്ന് കാണാം. 

ഒറ്റനോട്ടത്തില്‍ കുഴപ്പമൊന്നുമില്ലെന്ന് കരുതിയെങ്കിലും ഈ കണ്ണാടിക്ക് പിന്നിലുള്ള ഭിത്തി പൊള്ളയായിരുന്നു. മാത്രമല്ല കാമറ ഘടിപ്പിക്കാനുള്ള കോഡ് വയറുകളും ഇവിടെയുണ്ടായിരുന്നു. സംശയം തോന്നിയതോടെ അന്നാബെല്ലും വീട്ടുകാരും ചുമര്‍ തുരന്നുനോക്കാന്‍ തീരുമാനിച്ചു. ഒടുവില്‍ കണ്ണാടിക്ക് പിന്നിലുണ്ടായിരുന്ന രഹസ്യങ്ങളും ഇവര്‍ കണ്ടെത്തി. 

പുതിയ വീട്ടിലെ ബാത്‌റൂം കണ്ണാടിയില്‍ സംശയം തോന്നിയതോടെ ചുവര്‍ തുരന്നു; മറഞ്ഞിരുന്ന രഹസ്യം കണ്ട് ഞെട്ടി വീട്ടുകാര്‍

കണ്ണാടിയുടെയും അതിന്റെ പിന്നിലെ സൂത്രപ്പണികളുടെയും വീഡിയോ അന്നാബെല്ല ടിക് ടോകില്‍ പങ്കുവച്ചിട്ടുണ്ട്. ഒരു ലഹരിക്കടത്തുകാരനാണ് നേരത്തെ ഈ വീട് ഉപയോഗിച്ചിരുന്നത്. ലഹരിപാര്‍ട്ടികളും ഇവിടെ നടന്നിരുന്നു. ഈ വീടില്‍ രഹസ്യ കാമറകളും മറ്റും ഇയാള്‍ പിടിപ്പിച്ചുണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞതായി അന്നാബെല്‍ വീഡിയോയില്‍ വ്യക്തമാക്കി.

Keywords:  Washington, News, World, House, Mirror, Wall, Discover, Woman left horrified after discovering two-way mirror and wires hooked up to cameras inside hidden wall in her new home
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia