Follow KVARTHA on Google news Follow Us!
ad

പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്തും

പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 ആക്കി ഉയര്‍ത്തും New Delhi, News, National, Health, Parliament, Tobacco, Age
ന്യൂഡെല്‍ഹി: (www.kvartha.com 07.01.2021) പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 ആക്കി ഉയര്‍ത്തും. നിലവില്‍ 18 വയസുവരെയുള്ളവര്‍ക്കാണ് പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിന് വിലക്കുള്ളത്. നിലവിലുള്ള പ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നതിനായുള്ള നിയമഭേദഗതി തയാറായി.
                                                                             
The age limit for use of tobacco products will be raised

ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം സ്വീകരിച്ചാണ് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായപരിധി 21 ആക്കി ഉയര്‍ത്തുന്നത്. 21 വയസിന് താഴെ പ്രായമുള്ളവര്‍ പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതും, ഇവര്‍ക്ക് വില്‍ക്കുന്നതും നിയമ ഭേദഗതി പ്രകാരം കുറ്റമാകും. സിഗരറ്റ്സ് ആന്‍ഡ് ടൊബാക്കോ പ്രൊഡക്ട്സ് അമെന്റ്മെന്റ് ആക്ട്, 2020 പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.



Keywords: New Delhi, News, National, Health, Parliament, Tobacco, Age, The age limit for use of tobacco products will be raised

Post a Comment