ഫൈസര്‍ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച 23 പേര്‍ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് നോര്‍വെ

ഓസ്ലോ: (www.kvartha.com 16.01.2021) നോര്‍വെയില്‍ ഫൈസര്‍ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച 23 പേര്‍ മരിച്ചു. 80 വയസിന് മുകളിലുള്ളവരിലാണ് വാക്സിന്‍ പ്രതികൂല ഫലം ചെയ്തതെന്നാണ് റിപോര്‍ടില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ നോര്‍വീജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് അന്വേഷണം പ്രഖ്യാപിച്ചു. 

ഫൈസര്‍ വാക്സിനും മരണവും തമ്മില്‍ നേരിട്ടുള്ള ബന്ധം ഇതുവരെ സ്ഥാപിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മരിച്ച 23 പേരില്‍ 13 പേര്‍ക്കും ഒരേ തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇവര്‍ക്ക് വയറിളക്കം, ഛര്‍ദി, പനി എന്നിവയാണ് പ്രധാനമായും അനുഭവപ്പെട്ടത്. നോര്‍വെയിലെ മരണത്തെ തുടര്‍ന്ന് യൂറോപ്പിലെ വാക്സിന്‍ വിതരണത്തിന്റെ തോത് ഫൈസര്‍ താല്‍ക്കാലികമായി കുറച്ചു. 

News, World, COVID-19, vaccine, Death, Norway reports deaths of 23 elderly soon after receiving Pfizer vaccine, launches probe

മരണങ്ങള്‍ നോര്‍വീജിയന്‍ അധികൃതരുമായി ചേര്‍ന്ന് അന്വേഷിക്കുമെന്ന് ഫൈസര്‍ വ്യക്തമാക്കി. ആശങ്കയ്ക്ക് വകയില്ലെന്നും പ്രതീക്ഷിച്ച പോലെയാണ് കാര്യങ്ങള്‍ മുമ്പോട്ടു പോകുന്നതെന്നും കമ്പനി അറിയിച്ചു. ഡിസംബര്‍ അവസാനം മുതല്‍ ഇതുവരെ 30,000ത്തിലേറെ പേര്‍ക്കാണ് രാജ്യത്ത് ഫൈസര്‍-മൊഡേണ വാക്സിനുകള്‍ നല്‍കിയിട്ടുള്ളത്. 

Keywords: News, World, COVID-19, vaccine, Death, Norway reports deaths of 23 elderly soon after receiving Pfizer vaccine, launches probe

Post a Comment

Previous Post Next Post