തിരുവനന്തപുരത്ത് നടുറോഡില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ ആക്രമണം; കൂടെ വരാന്‍ ആവശ്യപ്പെട്ടായുരുന്നു യുവാക്കളുടെ മര്‍ദനമെന്ന് യുവതി

തിരുവനന്തപുരം: (www.kvartha.com 31.01.2021) തിരുവനന്തപുരം കാട്ടാക്കടയില്‍ നടുറോഡില്‍ അമ്മയെയും മകളെയും ആക്രമിച്ചതായി പരാതി. പൂവച്ചല്‍ സ്വദേശിനി ബബിതയ്ക്കും മകള്‍ക്കും നേരെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ ആക്രമണമുണ്ടായത്. കൂടെ വരാന്‍ ആവശ്യപ്പെട്ടായിരുന്നു യുവാക്കളുടെ മര്‍ദനമെന്ന് ബബിത പറഞ്ഞു. കാട്ടാക്കടയില്‍ നിന്നും പൂവച്ചലിലേക്ക് ബസ് ഇല്ലാത്തതിനാല്‍ കാല്‍നടയായി പോകുന്ന വഴിയില്‍ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ ബബിതയോട് കൂടെ വരാന്‍ ആവശ്യപ്പെടുകയായിരുന്നു. 

ഇരുവരും എതിര്‍ത്തതോടെ യുവാക്കള്‍ മടങ്ങിയെങ്കിലും വീണ്ടും തിരികെയെത്തി മര്‍ദിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാട്ടാക്കട പൊലിസില്‍ വിവരമറിയിച്ചത്. ബബിതയും മകളും ആദ്യം കാട്ടാക്കട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തില്‍ പിടിയിലായ വിതുര സ്വദേശികളായ രണ്ട് യുവാക്കള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇവരുടെ ബൈക്കും പൊലിസ് പിടിച്ചെടുത്തു.

Thiruvananthapuram, News, Kerala, Woman, attack, Complaint, Crime, Police, Treatment, hospital, Mother and daughter attacked in Thiruvananthapuram

Keywords: Thiruvananthapuram, News, Kerala, Woman, attack, Complaint, Crime, Police, Treatment, hospital, Mother and daughter attacked in Thiruvananthapuram

Post a Comment

Previous Post Next Post