കണ്ണുകളില്‍ മൂര്‍ചയേറിയ ആയുധത്താന്‍ കുത്തിപരിക്കേല്‍പ്പിച്ച ശേഷം 15കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

പട്‌ന: (www.kvartha.com 13.01.2021) കണ്ണുകളില്‍ മൂര്‍ചയേറിയ ആയുധത്താന്‍ കുത്തിപരിക്കേല്‍പ്പിച്ച ശേഷം 15കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബീഹാറിലെ മധുബാനിയിലാണ് സംസാര ശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. 

രണ്ടു കണ്ണുകളിലും സാരമായ പരിക്കേറ്റ പെണ്‍കുട്ടിയുടെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടുവോയെന്നു ഇനിയും കണ്ടെത്തേണ്ടതുണ്ട്. ചൊവ്വാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രാമത്തിന് അടുത്തുള്ള വിജനമായ സ്ഥലത്ത് പെണ്‍കുട്ടി ആടുകളെ മേക്കാന്‍ പോയപ്പോഴാണ് പ്രതികള്‍ കുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. കുടുംബക്കാരെത്തുമ്പോള്‍ തരിശായ ഒരിടത്ത് ബോധമില്ലാതെ കിടക്കുകയായിരുന്നു പെണ്‍കുട്ടി.

Patna, News, National, Molestation, hospital, Crime, Police, Molestation against 15 year old girl in Bihar

Keywords: Patna, News, National, Molestation, hospital, Crime, Police, Molestation against 15 year old girl in Bihar

Post a Comment

Previous Post Next Post