അത്ഭുത സിദ്ധിയുള്ള രത്‌നങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ്; 22 പേര്‍ പിടിയില്‍

ചെന്നൈ: (www.kvartha.com 31.01.2021) അത്ഭുത സിദ്ധിയുള്ള രത്‌നങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തുന്ന മലയാളികളടക്കം 22 പേരടങ്ങുന്ന സംഘം പിടിയില്‍. കേരളത്തിലേക്ക് ഉള്‍പെടെ കേസില്‍ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് തമിഴ്‌നാട് പൊലീസ്. അത്ഭുത സിദ്ധിയുള്ള രത്‌നങ്ങള്‍ വീട്ടില്‍ വെച്ചാല്‍ സമ്പത്ത് കുമിഞ്ഞു കൂടും എന്ന പേരില്‍ സമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുകയും സമ്പന്നരില്‍ നിന്ന് വന്‍ തുക തട്ടുകയും ചെയ്ത സംഘത്തെയാണ് പൊള്ളാച്ചി നോര്‍ത്ത് പൊലീസ് പിടികൂടിയത്. 

മലയാളികളുടെ നേതൃത്വത്തിലുള്ള സംഘം പെള്ളാച്ചിയില്‍ താമസിച്ച് തട്ടിപ്പ് നടത്തുന്നതിനിടയിലാണ് പിടിയിലായത്. പിടിയിലായ 22 പേരില്‍ 18 പേര്‍ എറണാകുളം, ആലപ്പുഴ, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലുള്ള മലയാളികളാണ്. സമ്പത്ത് അധികരിക്കുന്നതിനും അത്ഭുത സിദ്ധിയുള്ള രത്‌നങ്ങളും പകുതി തുകക്ക് നല്‍കാം എന്ന് പറഞ്ഞാണ് തട്ടിപ്പ്. വ്യാജരത്‌നങ്ങളാണ് ഇവര്‍ ആവശ്യകാര്‍ക്ക് നല്‍കിയിരുന്നത്. 

Chennai, News, National, Arrest, Arrested, Police, Fraud by promising to give miraculous gems; 22 arrested

Keywords: Chennai, News, National, Arrest, Arrested, Police, Fraud by promising to give miraculous gems; 22 arrested

Post a Comment

Previous Post Next Post