Follow KVARTHA on Google news Follow Us!
ad

തൃശൂരില്‍ 38കാരിയെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു

തൃശൂരില്‍ 38കാരിയെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു Thrissur, News, Kerala, Injured, injury, hospital, Medical College, Police, Accused
തൃശൂര്‍: (www.kvartha.com 25.12.2020) തൃശൂരില്‍ 38കാരിയെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു. പട്ടിക്കാട് എടപ്പലം സ്വദേശിനി രേഖ(38)യ്ക്കാണ് വെട്ടേറ്റത്. ഗുരുതര പരുക്കുകളോടെ രേഖയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടയാന്‍ ശ്രമിച്ച മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. രേഖക്ക് കൈതണ്ടയിലും, കഴുത്തിനും, ചെവിക്കുമാണ് വെട്ടേറ്റത്. 

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ചിറക്കുന്ന് കോളനിയിലെ സുനുകുട്ടന്‍ എന്നയാളാണ് രേഖയുടെ വീട്ടില്‍ വന്ന് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഇയാള്‍ മുമ്പ് രേഖയുടെ അയല്‍വാസിയായിരുന്നു. നെടുപുഴ പൊലീസ് പ്രതിയെ ശക്തന്‍ പരിസരത്ത് നിന്ന് പിടികൂടി പീച്ചി പൊലീസിന് കൈമാറി.

Thrissur, News, Kerala, Injured, injury, hospital, Medical College, Police, Accused, Woman injured after being assaulted inside her house

Keywords: Thrissur, News, Kerala, Injured, injury, hospital, Medical College, Police, Accused, Woman injured after being assaulted inside her house

Post a Comment