പട്‌ന: (www.kvartha.com 06.12.2020) മീന്‍ കറിയെ ചൊല്ലി ഭര്‍ത്താവുമായി വാക്കുതര്‍ക്കത്തിന് പിന്നാലെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. സാറ ദേവി (31) ആണ് മരിച്ചത്. ബിഹാറിലെ ഭഗല്‍പുര്‍ ജില്ലയിലാണ് സംഭവം. ഭര്‍ത്താവ് ഭാര്യയും നാല് മക്കളുമടങ്ങിയ തന്റെ കുടുംബത്തിലേക്ക് മീന്‍ വാങ്ങി വന്നു. ഭാര്യ സാറ ദേവി മീന്‍ കറി വെയ്ക്കുകയും കുന്ദനും നാല് മക്കളും ചേര്‍ന്ന് ഉച്ചഭക്ഷണത്തിന് മീന്‍കറി കഴിക്കുകയും ചെയ്തു. എന്നാല്‍ സാറദേവിക്ക് കഴിക്കാന്‍ ബാക്കിവച്ചില്ല.
എല്ലാവരും കഴിച്ചശേഷം ഭക്ഷണം കഴിക്കാനെത്തിയ സാറ ദേവിക്ക് ഒരു കഷ്ണം മീന്‍ പോലും ബാക്കിയില്ല. ഇതിനെ ചൊല്ലി ഭര്‍ത്താവും ഭാര്യയും വാക്കേറ്റമായി. തങ്ങള്‍ കഴിച്ചതിന്റെ ബാക്കി ഉള്ളത് ഭാര്യ കഴിച്ചാല്‍ മതി എന്ന് കുന്ദന്‍ പറഞ്ഞത് സാറ ദേവിയെ പ്രകോപിതയാക്കി. ഇത് അവരെ ഏറെ വേദനിപ്പിക്കുകയും ഭര്‍ത്താവ് തിരച്ച് ജോലിക്ക് പോയ സമയം നോക്കി സാറ ദേവി വിഷം കഴിച്ചതായും പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ കുന്ദന്‍ ഉടന്‍ തന്നെ ഭാര്യയെ ആുപത്രിയിലെത്തിച്ചു.
എന്നാല്‍ ചികിത്സയിലിരിക്കെ സാറ ദേവി മരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരും ഒരിക്കലും മീനിന്റെ പേരില്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ല. ഇന്നേവരെ സാറ ദേവി ഇത്തരത്തില്‍ ആത്മഹത്യാപ്രവണത കാട്ടിയിരുന്നില്ലെന്നും കുന്ദന്‍ പൊലീസിനോട് പറഞ്ഞു.