കോഴിക്കോട്: (www.kvartha.com 18.12.2020) കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചെലവൂര്‍ സ്വദേശിയായ 11 വയസുകാരന്‍ മരിച്ചിരുന്നു. ഷിഗല്ല രോഗലക്ഷണമുള്ളതിനാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ മരണകാരണം ഷിഗല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഷിഗല്ല എന്നത് ബാക്ടീരിയയാണ്. ഈ ബാക്ടീരിയ വരുത്തുന്ന രോഗമാണ് ഷിഗല്ല. എല്ലാ രോഗികള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാന്‍ സാധിക്കണമെന്നില്ല. ഷിഗില്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാവും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്.
വയറിളക്കം, വയറുവേദന, പനി, അടിക്കടി മലശോധനയ്ക്ക് തോന്നുക എന്നിവയാണ് ഷിഗില്ലയുടെ പ്രധാന ലക്ഷണങ്ങള്‍. ഷിഗില്ല പകരുന്നത് മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ്. ഗുരുതരാവസ്ഥയിലെത്തിയാല്‍ കുട്ടികളുടെ മരണത്തിനുവരെ ഇത് കാരണമാകാം.
ചെറിയ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ചികിത്സയുടെ ആവശ്യമില്ല. രണ്ട് ദിവസം മുതല്‍ ഏഴ് ദിവസം വരെ മാത്രമേ രോഗമുണ്ടാകുകയുള്ളു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കമുണ്ടെങ്കില്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടണം.വയറിളക്കത്തോടൊപ്പം നിര്‍ജലീകരണം കൂടിയുണ്ടാകുന്നത് പ്രശ്‌നം ഗുരുതരമാക്കും. ചികിത്സയിലെ പ്രാന മാര്‍ഗം ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നത് തന്നെയാണ്.
Keywords: Kozhikode, News, Kerala, Health, Doctor, Treatment, What is Shigella, Disease, What is Shigella disease