യുഎസില്‍ വാക്‌സീന്‍ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ നഴ്‌സ് കുഴഞ്ഞുവീണു; വീഡിയോ

 


ന്യൂയോര്‍ക്ക്: (www.kvartha.com 21.12.2020) യുഎസില്‍ ഫൈസര്‍ ബയോണ്‍ടെക് വാക്‌സീന്‍ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ നഴ്‌സ് കുഴഞ്ഞുവീണു. ടെന്നെസിലെ ചാറ്റനോഗ ആശുപത്രിയിലെ ടിഫാനി ഡോവര്‍ എന്ന നഴ്‌സാണ് കുഴഞ്ഞുവീണത്. ചാനല്‍ ലൈവില്‍ സംസാരിക്കുന്നതിനിടെ 'ക്ഷമിക്കണം, എനിക്ക് തലകറങ്ങുന്നു' എന്ന് പറഞ്ഞ് നടന്നുനീങ്ങുന്നതിനിടെ നഴ്‌സ് കുഴഞ്ഞ് വീഴുകയായിരുന്നു. 

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.താനും മറ്റു സ്റ്റാഫുകളുമെല്ലാം വാക്‌സീന്‍ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ്. ഞങ്ങളെല്ലാം കോവിഡ് യൂണിറ്റില്‍ പ്രവര്‍ത്തിച്ചവരാണെന്നും അതിനാല്‍ തന്നെ വാക്‌സീന്‍ സ്വീകരിക്കാനുള്ള ആദ്യ അവസരവും ഞങ്ങള്‍ക്കു കിട്ടിയെന്നും മാധ്യമങ്ങളോട് ഇത് പറഞ്ഞു നീങ്ങുമ്പോഴാണ് ടിഫാനി കുഴഞ്ഞു വീണത്. 

യുഎസില്‍ വാക്‌സീന്‍ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ നഴ്‌സ് കുഴഞ്ഞുവീണു; വീഡിയോ

കുഴഞ്ഞുവീഴുന്ന ടിഫാനിയെ ഡോക്ടര്‍മാര്‍ താങ്ങിപ്പിടിച്ച് തറയില്‍ കിടത്തുന്നതും വീഡിയോയില്‍ കാണാം. അതേസമയം തനിക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും അത് പെട്ടെന്ന് സംഭവിച്ചതാണെന്നും ബോധം വന്നതിനു ശേഷം ടിഫാനി പ്രതികരിച്ചു. തനിക്ക് വേദന ഉണ്ടാകുമ്പോള്‍ ബോധരഹിതയാകുന്ന അസുഖമുണ്ടെന്നും അതിനാലാണ് അത്തരത്തില്‍ സംഭവിച്ചതെന്നും അവര്‍ വ്യക്തമാക്കി.
Keywords:  New York, News, World, Nurse, vaccine, US nurse faints after getting Pfizer coronavirus vaccine shot
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia