ന്യൂഡെല്‍ഹി: (www.kvartha.com 01.12.2020) കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ 36 ഒഴിവുകളിലേക്ക് യു പി എസ് സി അപേക്ഷ ക്ഷണിച്ചു. സൂപ്രണ്ട് (പ്രിന്റിങ്), സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.ഡിഗ്രി, ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. അവസാന തീയതി ഡിസംബര്‍ 17. സൂപ്രണ്ട് (പ്രിന്റിങ്)- 1, സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ (പ്ലാനിങ്/ സ്റ്റാറ്റസ്റ്റിക്സ്)- 35 എന്നിങ്ങനെയാണ് ഒഴിവുകള്‍.
എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് യു പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.upsc.gov.in സന്ദര്‍ശിക്കുക.
Keywords: New Delhi, News, National, Application, Vacancy, UPSC, Department, UPSC invites applications for 36 vacancies in various departments