പത്തനംതിട്ട: (www.kvartha.com 01.12.2020) ശബരിമലയില്‍ പ്രതിദിനം രണ്ടായിരം പേര്‍ക്ക് വരെ ദര്‍ശനം അനുവദിക്കും. ശനി,ഞായര്‍ ദിവസങ്ങളില്‍ മൂവായിരം പേര്‍ക്കും പ്രവേശനത്തിന് അനുമതിയുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ പ്രതിദിനം ആയിരം തീര്‍ത്ഥാടകരെയാണ് അനുവദിക്കുന്നത്.
അതേസമയം ശബരിമല വനമേഖലയില്‍ താമസിക്കുന്ന മലയരയ വിഭാഗക്കാര്‍ക്ക് മാത്രം കാനനപാതയിലൂടെ ശബരിമലയില്‍ എത്തി ദര്‍ശനം നടത്താന്‍ വനംവകുപ്പ് അനുമതി നല്‍കി. മലയര സമൂഹത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥ കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് വനംമന്ത്രി കെ രാജു അറിയിച്ചു.