വോളിബോള്‍ കളി കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ വീടിന് 10 മീറ്റര്‍ അകലെ വച്ച് കുടുംബാംഗങ്ങളുടെ മുന്‍പിലാണു പ്രശാന്തിനെ ആന ആക്രമിച്ചത്. പ്രശാന്തിനെ ആക്രമിച്ച ശേഷം മുന്നോട്ടു പോയ ആന വീട്ടിലേക്ക് വരികയായിരുന്ന ആനന്ദരാജിനെയും ആക്രമിക്കുകയായിരുന്നു. ഇരുവരും 10 മിനിറ്റ് വ്യത്യാസത്തിലാണ് കൊല്ലപ്പെട്ടത്.

രാത്രി വൈകിയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചിട്ടില്ല. രണ്ടാഴ്ചയ്ക്കിടയില്‍ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലായി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി.
Keywords: News, Kerala, attack, Wild Elephants, Elephant attack, Killed, Death, Two killed in wild elephant attack