അടുക്കളയില്‍ വമ്പന്‍ പെരുമ്പാമ്പ് കയറിയെന്ന് കരുതി പാമ്പുപിടുത്തക്കാരെ വിളിച്ചു; എന്നാല്‍ പരിശോധിച്ചപ്പോള്‍ കണ്ടത് മറ്റൊന്ന്
Dec 19, 2020, 16:11 IST
ബ്രിസ്‌ബെയിന്‍: (www.kvartha.com 19.12.2020) അടുക്കളയില്‍ വമ്പന്‍ പെരുമ്പാമ്പ് കയറിയെന്ന് കരുതി പാമ്പുപിടുത്തക്കാരെ വിളിച്ചു. എന്നാല്‍ പാമ്പുപിടുത്തക്കാര്‍ എത്തി പരിശോധിച്ചപ്പോഴാണ് തങ്ങള്‍ക്ക് പറ്റിയ അബദ്ധം വീട്ടുകാര്‍ക്ക് മനസിലായത്. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിലുള്ള ഒരു കുടുംബത്തിനാണ് അബദ്ധം പറ്റിയത്. രാത്രി ഏറെ വൈകിയ സമയത്ത് അടുക്കളയുടെ മൂലയിലായി ചുരുണ്ട് കിടക്കുന്നത് വമ്പന്‍ പെരുമ്പാമ്പ് ആണെന്നു കരുതി വീട്ടുകാര്‍ പാമ്പുപിടുത്തക്കാരെ വിളിച്ചുവരുത്തുകയായിരുന്നു.
എന്നാല്‍ അത് പെരുമ്പാമ്പ് ആയിരുന്നില്ല. ഒരു വമ്പന്‍ കൂണ്‍ പൊട്ടിമുളച്ചതായിരുന്നു. ഒറ്റനോട്ടത്തില്‍ കാര്‍പെറ്റ് പൈതണ്‍ ഇനത്തില്‍പ്പെട്ട പാമ്പാണെന്നേ കൂണ്‍ കണ്ടാല്‍ തോന്നുകയുള്ളൂ. പ്രദേശത്ത് അടുത്തിടെ നല്ല മഴ ലഭിച്ചിരുന്നു. അതേത്തുടര്‍ന്നാണ് കൂണ്‍ പൊട്ടിമുളച്ചത്.
ദൂരെ നിന്നും ഒറ്റനോട്ടത്തില്‍ പെരുമ്പാമ്പ് ആണെന്ന് തോന്നുന്ന തരത്തിലാണ് കൂണിന്റെ രൂപമെന്ന് പാമ്പിനെ പിടിക്കാനെത്തിയവര്‍ വ്യക്തമാക്കി. വമ്പന്‍ കൂണിനെ കണ്ട് ഭയന്നുപോയ കുടുംബം രണ്ടാമതൊന്ന് പരിശോധിക്കാന്‍ മുതിരാതെ പാമ്പുപിടുത്തക്കാരെ വിളിച്ചുവരുത്തുകയായിരുന്നു.
Keywords: News, World, Family, Snake, Brisbane, Terrified family call out snake catcher in case of mistaken identity near Brisbane
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.