Follow KVARTHA on Google news Follow Us!
ad

മെഡിക്കല്‍ കോളജില്‍ പ്രേതശല്യമുണ്ടെന്ന് പരാതി നല്‍കിയ ജീവനക്കാരന് സസ്‌പെന്‍ഷന്‍

ഗാന്ധിനഗറിലെ മെഡിക്കല്‍ കോളജ് ക്വാര്‍ട്ടേഴ്‌സില്‍ പ്രേതശല്യമുണ്ടെന്ന് പരാതി നല്‍കിയ News, National, Complaint, Medical College, Suspension, Employee
ഗാന്ധിനഗര്‍: (www.kvartha.com 07.12.2020) ഗാന്ധിനഗറിലെ മെഡിക്കല്‍ കോളജ് ക്വാര്‍ട്ടേഴ്‌സില്‍ പ്രേതശല്യമുണ്ടെന്ന് പരാതി നല്‍കിയ ജീവനക്കാരന് സസ്‌പെന്‍ഷന്‍. മെഡിക്കല്‍ കോളജ് ക്വാര്‍ട്ടേഴ്‌സില്‍ അര്‍ധരാത്രിയായാല്‍ പ്രേതശല്യമുണ്ടെന്നാണ് പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് ഉറങ്ങാന്‍ കഴിയാറില്ലെന്നും ജീവനക്കാരന്‍ മെഡിക്കല്‍ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ക്കു പരാതി നല്‍കി. മറ്റൊരു ക്വാര്‍ട്ടേഴ്‌സ് അനുവദിക്കണമെന്നുമാണ് പരാതിയില്‍ ഉന്നയിച്ചത്.

അതേസമയം പ്രേതമുണ്ട് എന്ന കാരണത്താല്‍ ക്വാര്‍ട്ടേഴ്‌സ് മാറ്റി തരാനാകില്ലെന്ന നിലപാടാണ് അഡ്മിനിസ്‌ട്രേറ്റര്‍ വ്യക്തമാക്കിയത്. കെട്ടിടത്തിന് ചോര്‍ച്ചയോ മറ്റെന്തെങ്കിലും കാരണമോ എഴുതി നല്‍കാനും ആവശ്യപ്പെട്ടു. എന്നാല്‍ ഇതുകേട്ട് പരാതി നല്‍കാനെത്തിയയാള്‍ അഡ്മിനിസ്‌ട്രേറ്ററോട് തട്ടിക്കയറി. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. പരാതി നല്‍കാനെത്തിയ ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയതിനാല്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

News, National, Complaint, Medical College, Suspension, Employee, Suspension of an employee who complained of ghost at Medical College



Keywords: News, National, Complaint, Medical College, Suspension, Employee, Suspension of an employee who complained of ghost at Medical College

Post a Comment