Follow KVARTHA on Google news Follow Us!
ad

തളിര് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സാഹിത്യാഭിരുചി പരിപോഷിപ്പിക്കാന്‍ സംസ്ഥാന ബാലസാഹിത്യ Thiruvananthapuram, News, Kerala, Education, Examination, Students
തിരുവനന്തപുരം: (www.kvartha.com 10.12.2020) സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സാഹിത്യാഭിരുചി പരിപോഷിപ്പിക്കാന്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ആവിഷ്‌കരിച്ച തളിര് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂനിയര്‍ (അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍)-സീനിയര്‍ (എട്ട്, ഒന്‍പത്, പത്ത്) വിഭാഗങ്ങളിലായി 2500 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും.

സംസ്ഥാന തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ കരസ്ഥമാക്കുന്നവര്‍ക്ക് 10,000, 5,000, 3,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ജില്ലാതല വിജയികള്‍ക്ക് 1,000, 500 രൂപ എന്നിങ്ങനെ സ്‌കോളര്‍ഷിപ്പ് നല്‍കും. വിദ്യാര്‍ത്ഥികളുടെ സാഹിത്യാഭിരുചി, ചരിത്ര വിജ്ഞാനം, പൊതു വിജ്ഞാനം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സ്‌കോളര്‍ഷിപ്പ് പരീക്ഷ. മൂന്നു തലത്തില്‍ ആയാണ് പരീക്ഷ. പ്രാഥമിക ഘട്ടത്തിലെ വിജയികളെ പങ്കെടുപ്പിച്ച് ജില്ലാതല പരീക്ഷ നടക്കും.

Thiruvananthapuram, News, Kerala, Education, Examination, Students, Registration for the Thaliru Scholarship Exam has started

ജില്ലാതലത്തില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയവരെ സംസ്ഥാനതലത്തില്‍ മത്സരിപ്പിക്കും. ജില്ലാതല സ്‌കോളര്‍ഷിപ്പ് 14 ജില്ലകളിലുള്ളവര്‍ക്കും നല്‍കും. 200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. സ്‌കോളര്‍ഷിപ്പിനായി രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കുട്ടികള്‍ക്കും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് മാസിക ഒരു വര്‍ഷത്തേക്ക് സൗജന്യമായി നല്‍കും. കൂടാതെ കുട്ടികളുടെ പങ്കാളിത്തത്തിന് അനുസരിച്ച് സ്‌കൂള്‍ ലൈബ്രറികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന 10,000 രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍ വരെ സമ്മാനമായി നല്‍കും.

വിദ്യാര്‍ത്ഥികള്‍ക്ക് https://scholarship.ksicl.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്യാം. ഡിസംബര്‍ 31ന് രജിസ്ട്രേഷന്‍ അവസാനിക്കും. ഫോണ്‍: 8547971483.

Keywords: Thiruvananthapuram, News, Kerala, Education, Examination, Students, Registration for the Thaliru Scholarship Exam has started

Post a Comment