Follow KVARTHA on Google news Follow Us!
ad

ഓപറേഷന്‍ പി ഹണ്ട്: കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച 41 പേര്‍ അറസ്റ്റില്‍

കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ 41 പേര്‍ Thiruvananthapuram, News, Kerala, Arrest, Arrested, Children, Police, Case, Crime
തിരുവനന്തപുരം: (www.kvartha.com 28.12.2020) കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ 41 പേര്‍ അറസ്റ്റില്‍. ഓപറേഷന്‍ പി ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി സൈബര്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 339 കേസുകള്‍ പോക്‌സോ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്തു. ഒരു ദിവസം കൊണ്ട് നടന്ന റെയ്ഡിലാണ് 41 പേരെ അറസ്റ്റ് ചെയ്തത്. 

Operation P Hunt: 41 arrested for circulating immoral pics


മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ 392 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. അറസ്റ്റിലായവരില്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പെടുന്നുണ്ട്. ഈ വര്‍ഷം നടത്തുന്ന മൂന്നാമത്തെ റെയ്ഡാണ് ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് നടന്നത്. ആറ് മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികളുടെ നഗ്‌നചിത്രങ്ങളും അശ്ലീല വീഡിയോകളും പ്രചരിപ്പിക്കുന്ന സംഘമാണിത്. രണ്ടു വര്‍ഷത്തിനിടെ 525 പേരാണ് ഇതുവരെ അറസ്റ്റിലായത്.


Keywords: Thiruvananthapuram, News, Kerala, Arrest, Arrested, Children, Police, Case, Crime, Operation P Hunt: 41 arrested for circulating immoral pics

Post a Comment