Follow KVARTHA on Google news Follow Us!
ad

നേപാളില്‍ രാജഭരണം തിരികെ വരണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ പ്രകടനവുമായി തെരുവില്‍

നേപാളില്‍ രാജഭരണം തിരികെ വരണമെന്ന ആവശ്യവുമായി നിരവധി പേര്‍ പ്രകടനവുമായി News, World, March, Protest, Nepal, Citizens, Royal, Kathmandu
കാഠ്മണ്ഡു: (www.kvartha.com 06.12.2020) നേപാളില്‍ രാജഭരണം തിരികെ വരണമെന്ന ആവശ്യവുമായി നിരവധി പേര്‍ പ്രകടനവുമായി തെരുവിലിറങ്ങി. ഭരണഘടനാപരമായ രാജഭരണം വേണമെന്നാവശ്യപ്പെട്ടാണ് തലസ്ഥാന നഗരമായ കാഠ്മണ്ഡുവില്‍ പ്രകടനവുമായി എത്തിയത്. കെപി ശര്‍മ ഒലി സര്‍ക്കാറിനെതിരെയും ഇവര്‍ മുദ്രാവാക്യം മുഴക്കി.  വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ജനങ്ങളുടെ ക്ഷേമത്തിനും രാജ്യപുരോഗതിക്കും രാജഭരണമാണ് നല്ലതെന്നും മാര്‍ചില്‍ അണിനിരന്നവര്‍ പറഞ്ഞു.

നേപാളിനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും മാര്‍ചില്‍ ഇവര്‍ ആവശ്യപ്പെട്ടു. യുവജനങ്ങളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. ഞങ്ങളുടെ മനോഹരമായ രാജ്യത്തെക്കുറിച്ച് ഞങ്ങള്‍ക്ക് സ്വപ്നം കാണാം. രാജ്യത്ത് രാജഭരണവും ഹിന്ദുരാഷ്ട്ര പദവിയും തീര്‍ച്ചയായും തിരിച്ചെത്തുമെന്നും ലക്ഷ്യം പൂര്‍ത്തിയാകും വരെ ഞങ്ങള്‍ പോരാട്ടം തുടരുമെന്നും കഴിഞ്ഞ ദിവസം മാര്‍ചിന് നേതൃത്വം നല്‍കിയ അമിര്‍ കെസി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി.

News, World, March, Protest, Nepal, Citizens, Royal, Kathmandu, Nepal Citizens Want Royals Back; Kathmandu Rocked By Protests

Keywords: News, World, March, Protest, Nepal, Citizens, Royal, Kathmandu, Nepal Citizens Want Royals Back; Kathmandu Rocked By Protests

Post a Comment