കൊച്ചി: (www.kvartha.com 19.12.2020) കൊച്ചിയിലെ ഷോപിങ് മാളില്‍ വച്ച് യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇവരെ നടി പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. കളമശേരി, മുട്ടം മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍നിന്ന് പ്രതികളെപ്പറ്റി പൊലീസിനു സൂചന ലഭിച്ചിരുന്നെങ്കിലും ഇവര്‍തന്നെയാണ് പ്രതികളെന്ന് സ്ഥിരീകരിക്കാതിരുന്നതിനാലാണ് ചിത്രങ്ങള്‍ പുറത്തുവിടാതിരുന്നത്.
ചിത്രങ്ങള്‍ നടിയെ കാണിച്ചു സ്ഥിരീകരിച്ച ശേഷം പുറത്തുവിട്ടത്. ഇവരെ തിരിച്ചറിയുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. മാന്യമായി വസ്ത്രധാരണം ചെയ്ത, 24 വയസില്‍ കുറയാത്ത പ്രായമുള്ളവരാണ് ചിത്രങ്ങളിലുള്ളത്. എത്രയും പെട്ടെന്ന് പ്രതികളെ കണ്ടെത്താമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അതിക്രമത്തെപ്പറ്റി നടി പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ അവരുടെയും മാതാവിന്റെയും മൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
അന്വേഷണത്തിന് ഐജി വിജയ് സാഖറെയും കളമശേരി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. സംഭവം പുറത്തു വന്ന് ഒരു ദിവസം കഴിഞ്ഞിട്ടും അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെ പൊലീസ് കടുത്ത സമര്‍ദത്തിലായി. ഇതിനിടെ വനിതാ കമ്മിഷനും യുവജന കമ്മിഷനും പൊലീസിനോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചിത്രങ്ങള്‍ പുറത്തു വിടാന്‍ തീരുമാനിച്ചത്.
Keywords: Kochi, News, Kerala, Cinema, Entertainment, Actress, Police, Case, Accused, CCTV, Molestation attempt against actress; Police released picture of the accused