ഭാര്യക്കും മകള്‍ക്കും അയല്‍വാസികളായ കുട്ടികള്‍ക്കും നേരേ ആസിഡ് ആക്രമണം; ഒളിവില്‍ പോയ യുവാവിന് വേണ്ടി പൊലീസ് അന്വേഷണം തുടരുന്നു

 


കോട്ടയം: (www.kvartha.com 02.12.2020) ഭാര്യക്കും മകള്‍ക്കും അയല്‍വാസികളായ കുട്ടികള്‍ക്കും നേരേ യുവാവിന്റെ ആസിഡ് ആക്രമണം. ചൊവ്വാഴ്ച രാത്രി ഇരവിപുരം വാളത്തുങ്കലിലാണ് സംഭവം. വാളത്തുങ്കല്‍ സ്വദേശി ജയന്‍ ആണ് ഭാര്യ രജി, മകള്‍ 14 വയസുകാരി ആദിത്യ എന്നിവര്‍ക്ക് നേരെ ആക്രമണം നടത്തിയത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

സംഭവത്തില്‍ അയല്‍വാസികളായ പ്രവീണ, നിരഞ്ജന എന്നീ കുട്ടികള്‍ക്ക് നേരെയും ജയന്‍ ആസിഡ് ആക്രമണം നടത്തി. സംഭവത്തില്‍ ഇരവിപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. മദ്യലഹരിയിലാണ് ആക്രമമെന്നാണ് സൂചന. ഒളിവില്‍ പോയ ജയന് വേണ്ടി അന്വേഷണം പൊലീസ് തുടരുകയാണ്. 

ഭാര്യക്കും മകള്‍ക്കും അയല്‍വാസികളായ കുട്ടികള്‍ക്കും നേരേ ആസിഡ് ആക്രമണം; ഒളിവില്‍ പോയ യുവാവിന് വേണ്ടി പൊലീസ് അന്വേഷണം തുടരുന്നു

Keywords:  Kottayam, News, Kerala, attack, Crime, Wife, Children, Police, Enquiry, Case, Man's attack using with Acid against woman, daughter and neighboring children in Eravipuram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia