Follow KVARTHA on Google news Follow Us!
ad

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്ത് അറസ്റ്റില്‍

തിരുവനത്തപുരം ആറ്റിങ്ങല്‍ ചെമ്പകമംഗലത്ത് സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് Thiruvananthapuram, News, Kerala, Killed, Crime, Arrest, Arrested, Police
തിരുവനന്തപുരം: (www.kvartha.com 19.12.2020) തിരുവനത്തപുരം ആറ്റിങ്ങല്‍ ചെമ്പകമംഗലത്ത് സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ചെമ്പകമംഗലം കുറക്കട സ്വദേശി വിഷ്ണു (30) ആണ് മരിച്ചത്. സംഭവത്തില്‍ വിഷ്ണുവിന്റെ സുഹൃത്ത് കാരിക്കുഴി സ്വദേശി വിമല്‍ (38) അറസ്റ്റിലായി. മുന്‍ വൈരാഗ്യമെന്നാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. വെള്ളിയാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. 

Man killed in Thiruvananthapuram; One arrested

ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. രാത്രി ഒന്‍പതരയോടെ വിമലും മറ്റൊരു സുഹൃത്തും കൂടി വിഷ്ണുവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോകുകയും സമീപത്തുള്ള നഴ്‌സിംഗ് ഹോസ്റ്റലിനടുത്ത് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് പിന്നീട് മരണത്തിന് കാരണമായത്. മരിച്ച വിഷ്ണുവിന് മാതാപിതാക്കള്‍ ഇല്ല. സഹോദരിക്കൊപ്പമാണ് താമസിച്ചിരുന്നത്.



Keywords: Thiruvananthapuram, News, Kerala, Killed, Crime, Arrest, Arrested, Police, Man killed in Thiruvananthapuram; One arrested

Post a Comment