യുവതിയെ എയര്‍ഗണ്‍ കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പിച്ച യുവാവ് പുഴയില്‍ ചാടി മരിച്ചു

 


ചാലക്കുടി: (www.kvartha.com 14.12.2020) ഒപ്പം താമസിച്ചിരുന്ന യുവതിയെ എയര്‍ഗണ്‍ കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പിച്ച യുവാവ് പുഴയില്‍ ചാടി മരിച്ചു . ചാലക്കുടി പള്ളിപ്പാടന്‍ നിറ്റോ(31)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനായ നിറ്റോ കഴിഞ്ഞ ഒരു മാസമായി വൈപ്പിന്‍ സ്വദേശി സ്വീറ്റിയ്‌ക്കൊപ്പമായിരുന്നു താമസം. 

ഇരുവരും തമ്മില്‍ വഴക്കിനിടെ രണ്ടു തവണ ആക്രമണമുണ്ടായി. തുടര്‍ന്ന് എയര്‍ഗണ്‍ കൊണ്ട് യുവതിയെ തലയ്ക്കടിച്ച് പരിക്കേല്‍പിച്ച ശേഷം നിറ്റോ വീട്ടില്‍ നിന്നിറങ്ങി പോവുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയില്‍ കഴിയുകയാണ്. യുവതി അപകടനില തരണം ചെയ്തു. 

യുവതിയെ എയര്‍ഗണ്‍ കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പിച്ച യുവാവ് പുഴയില്‍ ചാടി മരിച്ചു

നിറ്റോ ചാലക്കുടി വെട്ടുക്കടവ് പാലത്തിനോട് ചേര്‍ന്നുള്ള കടവില്‍ നിന്ന് ചാടുന്നത് ആളുകള്‍ കണ്ടിരുന്നു. ആഴം കൂടിയ ഭാഗത്താണ് ചാടിയത്. ഇവിടെ ആളുകള്‍ കുളിക്കാന്‍ ഇറങ്ങാറില്ല. ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം കണ്ടെടുത്തു.

Keywords:  Chalakudy, News, Kerala, Crime, Killed, Death, Found Dead, Injured, Treatment, Man found dead in Chalakudy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia