മകരവിളക്ക്: ശബരിമല ക്ഷേത്രനട ഡിസംബര്‍ 30ന് വൈകുന്നേരം തുറക്കും

 


പത്തനംതിട്ട: (www.kvartha.com 28.12.2020) മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രനട ഡിസംബര്‍ 30 ന് വൈകുന്നേരം അഞ്ചു മണിക്ക് തുറക്കും. 31ന് പുലര്‍ച്ചെ മുതലാണ് അയ്യപ്പഭക്തര്‍ക്ക് പ്രവേശനം. 2021 ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ട്. ജനുവരി 20 ന് ശബരിമല തിരുനട അടയ്ക്കും. ഡിസംബര്‍ 31 മുതല്‍ ജനുവരി 19 വരെ ശബരിമല തീര്‍ത്ഥാടനത്തിന് ഭക്തര്‍ക്കായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് തിങ്കളാഴ്ച വൈകുന്നേരം ആറ് മണി മുതല്‍ ആരംഭിക്കും. www.sabarimalaonline.org എന്നതാണ് ബുക്കിങ് സൈറ്റ്.  

തിങ്കള്‍ മുതല്‍ ഞായര്‍ വരെ എല്ലാ ദിവസവും 5000 പേര്‍ക്ക് വീതം പ്രവേശനം ഉണ്ടാകും. 31 മുതല്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കോവിഡ് 19 ആര്‍ ടി പി സി ആര്‍ / ആര്‍ ടി ലാമ്പ് / എക്‌സ്പ്രസ്സ് നാറ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. 48 മണിക്കൂര്‍ ആണ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. കോവിഡ് പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ഭക്തരെയും ശബരിമലയിലേക്ക് കടത്തിവിടുകയില്ല. ഭക്തര്‍ക്ക് നിലയ്ക്കലില്‍ കോവിഡ് പരിശോധന സംവിധാനം ഉണ്ടാവില്ല.

മകരവിളക്ക്: ശബരിമല ക്ഷേത്രനട ഡിസംബര്‍ 30ന് വൈകുന്നേരം തുറക്കും

Keywords:  Pathanamthitta, News, Kerala, Sabarimala, Sabarimala Temple, Religion, Makaravilakku: The Sabarimala temple Nada will open on the evening of December 30
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia