Follow KVARTHA on Google news Follow Us!
ad

മിനിലോറിയും ഒഴിഞ്ഞ പാചകവാതക സിലിണ്ടര്‍ കയറ്റിവന്ന ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം; 5 പേര്‍ക്ക് പരിക്ക്

കൊല്ലത്ത് മിനിലോറിയും ഒഴിഞ്ഞ പാചകവാതക സിലിണ്ടര്‍ കയറ്റിവന്ന ലോറിയും തമ്മില്‍ Kollam, News, Kerala, Accident, Injured, hospital, Medical College
കൊല്ലം: (www.kvartha.com 09.12.2020) കൊല്ലത്ത് മിനിലോറിയും ഒഴിഞ്ഞ പാചകവാതക സിലിണ്ടര്‍ കയറ്റിവന്ന ലോറിയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. മിനിലോറിയിലെ ഡ്രൈവര്‍ തൃശൂര്‍ സ്വദേശി ജിജോ തോമസ് (50), ക്ലീനര്‍ തൃശൂര്‍ സ്വദേശി സുജില്‍ (19) എന്നിവര്‍ക്കാണ് അപകടത്തില്‍  സാരമായി പരിക്കേറ്റത്. ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീടു തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. 

ലോറി ഡ്രൈവര്‍ പാരിപ്പള്ളി കാപ്പില്‍ വിള വീട്ടില്‍ ഷാലും (31), ക്ലീനര്‍ പാരിപ്പള്ളി സ്വദേശി അഭിലാഷ് (21), സഹായി പാരിപ്പള്ളി സ്വദേശി ബിനു (20) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. ചൊവ്വാഴ്ച 7.30 മണിക്ക് ദേശീയപാതയില്‍ വലിയകുളങ്ങര നാട്ടുവാതുക്കല്‍ ചന്ത ജംക്ഷനിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ടയറുകള്‍ പൊട്ടിത്തെറിച്ചു നിയന്ത്രണം വിട്ട ലോറി ദേശീയപാതയ്ക്കു കുറുകെ മറിഞ്ഞു. പുക ഉയരുകയും സിലിണ്ടറുകള്‍ തെറിക്കുകയും ചെയ്തു. ദേശീയപാത ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു. 

Kollam, News, Kerala, Accident, Injured, hospital, Medical College, Lorry and mini lorry collide in Kollam; 5 injured

Keywords: Kollam, News, Kerala, Accident, Injured, hospital, Medical College, Lorry and mini lorry collide in Kollam; 5 injured

Post a Comment