ആലപ്പുഴ: (www.kvartha.com 03.12.2020) കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ജയപ്രകാശ് അന്തരിച്ചു. കോവിഡ് ബാധിച്ച് കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം രണ്ട് ദിവസം മുമ്പ് നെഗറ്റീവായി. ബുധനാഴ്ച രാത്രി 11 മണിക്കായിരുന്നു അന്ത്യം. 68 വയസായിരുന്നു.
കായംകുളം നിയോജക മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ഡിസിസി ജനറല്‍ സെക്രട്ടറി, ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കരീലക്കുളങ്ങര സഹകരണ മില്ലിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമായിരുന്നു. ഭാര്യ: റിട്ട. പ്രഫ. ബി ഗിരിജ (നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളജ് രസതന്ത്രവിഭാഗം മേധാവി). മക്കള്‍: ഡോ. ധന്യ, ധനിക് (യുകെ).
Keywords: Alappuzha, News, Kerala, Death, Obituary, KPCC, hospital, Treatment, CR Jayaprakash, KPCC Former general secretary CR Jayaprakash passes away