ബംഗളൂരു: (www.kvartha.com 23.12.2020) ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് വ്യാപിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ജനുവരി രണ്ട് വരെ കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 10 മണി മുതല്‍ രാവിലെ ആറ് മണിവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. എല്ലാവരും സഹകരിക്കണമെന്നും ുതിയ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി യെഡിയൂരപ്പ അഭ്യര്‍ഥിച്ചു.
കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നായിരുന്നു അദ്ദേഹം ചൊവ്വാഴ്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. രാജ്യാന്തര വിമാന യാത്രക്കാരെ നിരീക്ഷിച്ചുവരികയാണെന്ന് ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു. എന്നാല്‍ സംസ്ഥാനാന്തര യാത്രകള്‍ക്ക് നിയന്ത്രണങ്ങളൊന്നുമില്ല. ജനുവരി ഒന്നു മുതല്‍ 10, 12 ക്ലാസുകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. രാത്രി പത്തിനു ശേഷം യാതൊരു പരിപാടികളും അനുവദിക്കില്ല. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കും ഇതു ബാധകമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Keywords: Bangalore, News, National, COVID-19, Chief Minister, Karnataka imposes night curfew starting today