രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ച് കര്‍ണാടക; പൊതുജനങ്ങളുടെ പ്രതികരണത്തെ മാനിച്ചാണ് നടപടിയെന്ന് വിശദീകരണം
Dec 25, 2020, 11:08 IST
ന്യൂഡെല്‍ഹി: (www.kvartha.com 25.12.2020) ബ്രിട്ടനില്‍ ജനിതമാറ്റം സംഭവിച്ച കോവിഡ് വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു. പൊതുജനങ്ങളുടെ പ്രതികരണത്തെ മാനിച്ചാണ് നടപടിയെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് ആലോചിച്ച ശേഷമാണ് തീരുമാനം പിന്‍വലിക്കാന്‍ തയാറായതെന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ടു വരെ രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്. കോവിഡ് പടരാതിരിക്കാന്‍ മുഖാവരണം ധരിക്കുകയും കൈകളുടെ ശുചിത്വവും സാമൂഹിക അകലവും പാലിക്കണമെന്നും യെദ്യൂരപ്പ അഭ്യര്‍ത്ഥിച്ചു.
Keywords: New Delhi, News, National, COVID-19, Chief Minister, Karnataka Govt lifts night curfew amid public opposition
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.