ജെറുസലേം: (www.kvartha.com 20.12.2020) കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജനങ്ങള്‍ക്ക് മാതൃക നല്‍കുന്നതിനാണ് രാജ്യത്തെ ആദ്യ കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ താന്‍ തയ്യാറായതെന്ന് അദ്ദേഹം അറിയിച്ചു. വാക്സിനെടുക്കുന്ന ആദ്യ ഇസ്രായേലുകാരനാണ് നെതന്യാഹു.
ഇസ്രായേലിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും നഴ്സിംഗ് ഹോം ജീവനക്കാര്‍ക്കും വാക്സിനേഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയും ആരോഗ്യ മന്ത്രിയും വാക്സിന്‍ സ്വീകരിച്ചത്. ഈ വാക്‌സിനില്‍ തനിക്ക് വിശ്വാസമുണ്ടെന്നാണ് ഫൈസര്‍-ബയോണ്‍ടെക്കിന്റെ വാക്സിന്‍ സ്വീകരിച്ച ശേഷം നെതന്യാഹു പറഞ്ഞത്.
നെതന്യാഹുവിനൊപ്പം ഇസ്രയേലിന്റെ ആരോഗ്യ മന്ത്രി യുലി എഡില്‍സ്റ്റീനും ടെല്‍ അവീവിലെ ശെബ മെഡിക്കല്‍ സെന്ററില്‍ നിന്ന് കോവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തി. കഴിഞ്ഞ ആഴ്ച മുതലാണ് ഇസ്രായേലില്‍ വാക്‌സിന്‍ എത്തിത്തുടങ്ങിയത്.
Keywords: News, World, COVID-19, vaccine, PM, Prime Minister, Israeli PM Benjamin Netanyahu Gets Coronavirus Vaccine Jab