Follow KVARTHA on Google news Follow Us!
ad

ആസ്റ്റര്‍ അറ്റ് ഹോം പദ്ധതിക്ക് ഇന്ത്യന്‍ ഹെല്‍ത് ആന്‍ഡ് വെല്‍നസ് കൗണ്‍സില്‍ അവാര്‍ഡ്

ദേശീയ തലത്തില്‍ ആരോഗ്യ രംഗത്ത് ശ്രദ്ധേയമായ Kozhikode, News, Kerala, Health, Award, Aster, Home Project, Hospital
കോഴിക്കോട്: (www.kvartha.com 30.12.2020) ദേശീയ തലത്തില്‍ ആരോഗ്യ രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന പ്രമുഖ സംഘടനയായ ഇന്ത്യന്‍ ഹെല്‍ത്  ആന്‍ഡ് വെല്‍നസ് കൗണ്‍സില്‍ (ഐ എച്ച് ഡബ്ല്യു) അവാര്‍ഡ് ആസ്റ്റര്‍ ഗ്രൂപ്പിന്റെ ഹോം കെയര്‍ സേവന വിഭാഗമായ ആസ്റ്റര്‍ അറ്റ് ഹോം പദ്ധതിക്ക് ലഭിച്ചു. കോവിഡ് കാലത്ത് ആതുരസേവനം വീടുകളിലെത്തിച്ച നല്‍കുന്ന പദ്ധതികളില്‍ ശ്രദ്ധേയമായ സേവനം കാഴ്ചവച്ചവരെ പരിഗണിച്ച 'ബെസ്റ്റ് ഹോം ഹെല്‍ത് കെയര്‍ ബ്രാന്റ്' വിഭാഗത്തില്‍ ദേശീയതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആസ്റ്റര്‍ അറ്റ് ഹോം സ്വര്‍ണ്ണമെഡലിനാണ് അര്‍ഹരായത്. 

ഇതിനുപുറമെ 'ബെസ്റ്റ് ഇന്നവേഷന്‍' കാറ്റഗറിയില്‍ ഐ സി യു സംവിധാനങ്ങള്‍ ഉള്‍പ്പെടെ വീടുകളില്‍ സജ്ജീകരിക്കുന്ന പദ്ധതിയായ ഹോം ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം വെങ്കല മെഡലും കരസ്ഥമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആസ്റ്റര്‍ ഗ്രൂപ്പിന്റെ ആശുപത്രികളിലൂടെ നടപ്പിലാക്കിയ ആസ്റ്റര്‍ അറ്റ് ഹോം പദ്ധതി ഈ കോവിഡ് കാലത്ത് ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായ പദ്ധതിയാണ്. വിദഗ്ദ്ധ ഡോക്ടര്‍മാരുടേയും, നഴ്സുമാരുടേയും, ലബോറട്ടറി-മരുന്ന് സേവനങ്ങള്‍ക്കും പുറമെ ദീര്‍ഘകാലം ഐ സി യു വാസം ആവശ്യമായി വരുന്നവര്‍ക്ക് വീട്ടിനുള്ളില്‍ തന്നെ ഐ സി യു സജ്ജീകരിക്കുകയും 24 മണിക്കൂറും ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടവും, പൂര്‍ണ്ണസമയ നഴ്സിങ്ങ് സേവനം വിട്ടിലും ലഭ്യമാക്കുന്ന ഈ പദ്ധതി ആതുരസേവന രംഗത്തെ വിപ്ലവകരമായ മാറ്റം എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. 

Aster at Home Project

വീടുകള്‍ക്കുള്ളില്‍ ഐ സി യു സേവനം ഒരുക്കുന്നതിന് പുറമെ കോവിഡ് പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടേയും നഴ്സുമാരുടെയും സേവനപരിമിതികള്‍ അനുഭവപ്പെടുന്ന ആശുപത്രികളിലെ ഐ സി യു ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാര്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന ടെലി ഐ സി യു പദ്ധതിയും ശ്രദ്ധേയമായിട്ടുണ്ട്. ആസ്റ്റര്‍ ഗ്രൂപ്പിന്റെയും, ചെയര്‍മാന്‍ പദ്മശ്രീ ആസാദ് മൂപ്പന്റെയും സാമൂഹിക പ്രതിബദ്ധതയുള്ള ഇടപെടലുകളുടെ ഭാഗമായാണ് ആസ്റ്റര്‍ അറ്റ് ഹോം പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പില്‍ വരുത്തിയത് എന്നും, ഐ എച്ച ഡബ്ല്യു പോലുള്ള അംഗീകാരങ്ങള്‍ സാമൂഹിക ഉത്തരവാദിത്തം കൂടുതല്‍ പ്രസക്തമാക്കുന്നു എന്നും ആസ്റ്റര്‍ അറ്റ് ഹോം നാഷണല്‍ സിഇഒ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

Keywords: Kozhikode, News, Kerala, Health, Award, Aster, Home Project, Hospital, Indian Health and Wellness Council Award for Aster at Home Project

Post a Comment