കോവിഡ് ഭീതിയില്‍ രാജ്യം: 24 മണിക്കൂറിനിടെ 36,011 പേര്‍ക്ക് കൂടി രോഗബാധ, 482 മരണം
Dec 6, 2020, 10:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 06.12.2020) രാജ്യത്ത് 24 മണിക്കൂറിനിടെ 36,011 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് കേസുകള്‍ 96,44,222 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 482 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. രാജ്യത്ത് ആകെ കോവിഡ് മരണം 482 ആയി. നിലവില്‍ 4,03,248 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 91,00,792 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം കോവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ആഗോള മരുന്ന് നിര്‍മ്മാണ കമ്പനിയായ ഫൈസര്‍ ഇന്ത്യയില്‍ അനുമതി തേടി. യുകെയിലും ബഹ്റൈനിലും ഫൈസര്‍ കോവിഡ് വാക്‌സിന് ഇതിനോടകം അനുമതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ ഡ്രഗ്‌സ് കണ്‍ട്രോളറെ കമ്പനി സമീപിച്ചത്. കോവിഡ് വാക്‌സിന്‍ രാജ്യത്ത് വില്‍ക്കാനും വിതരണത്തിനുമായി ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്നാണ് കമ്പനി ഡ്രഗ് കണ്‍ട്രോളറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Keywords: New Delhi, News, National, COVID-19, Death, Patient, Treatment, Case, India reports 36,011 new Covid-19 cases, 482 death
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.