കണ്ണൂര്‍: (www.kvartha.com 28.12.2020) ആറളം വന്യജീവി സങ്കേതത്തിനോട് ചേര്‍ന്നൊഴുകുന്ന ചീങ്കണ്ണിപ്പുഴയില്‍ ചൂണ്ടയിട്ടയാള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തെന്ന് പരാതി. കണ്ണൂര്‍ കേളകം സ്വദേശിയും മുന്‍ സൈനികനുമായ പ്രിന്‍സിനെതിരെയാണ് കേസെടുത്തത്. ശനിയാഴ്ച ഉച്ചയോടെ കേളകം പൂക്കുണ്ടില്‍ ആദിവാസികള്‍ക്കൊപ്പം പുഴയില്‍ ചൂണ്ടയിടുകയായിരുന്ന പ്രിന്‍സിനെതിരെ വനം വകുപ്പ് കേസെടുത്തെന്നാണ് ആരോപണം. ബലമായി ചൂണ്ട പിടിച്ചു വാങ്ങുകയും ചെയ്തു. തന്നോടുള്ള മുന്‍വൈരാഗ്യമാണ് കേസെടുക്കാന്‍ കാരണമെന്ന് പ്രിന്‍സ് പറഞ്ഞു.
കഴിഞ്ഞ മാസം പുഴയില്‍ വലയിട്ട് മീന്‍ പിടിക്കാന്‍ ശ്രമിച്ച ഇയാളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. സംഭവം അന്ന് ഒത്തുതീര്‍പ്പാവുകയും ചെയ്തിരുന്നു. എന്നാല്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ അതിക്രമിച്ച് കടന്നതിനാണ് ഇപ്പോള്‍ ഇയാള്‍ക്കെതിരെ കേസെടുത്തതെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. നടപടിക്കെതിരെ പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ ആറളം വനം വന്യജീവി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു.
Keywords: Kannur, News, Kerala, Case, Complaint, Forest department, Baited, Cheenkanni river, Forest department has registered case against the person who baited in the Cheenkanni river, complaint