കൊച്ചി: (www.kvartha.com 02.12.2020) കൊച്ചിയില്‍ അച്ഛനെയും അമ്മയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുവാരം ഗവ. ഹോമിയോ ആശുപത്രിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന കുഴുപ്പിള്ളി സ്വദേശി പതിയാപറമ്പില്‍ പി എന്‍ രാജേഷ് (55), ഭാര്യ നിഷ (49), ഏകമകന്‍ ആനന്ദ് രാജ് (16) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഇവരെ പുറത്തു കാണാതിരുന്നതിനാല്‍ വീട്ടുടമ എത്തി ബെല്‍ അടിച്ചെങ്കിലും വാതില്‍ തുറന്നില്ല.
പുറത്തെവിടെയെങ്കിലും പോയതായിരിക്കുമെന്നു കരുതി വീട്ടുടമ തിരിച്ചുപോവുകയും ചെയ്തു. എന്നാല്‍ ഏറെനേരമായിട്ടും ആരെയും കാണാതായതോടെ പലതവണ ഇവരുടെ മൊബൈല്‍ ഫോണിലേക്കു വിളിച്ചു. ആരും ഫോണ്‍ എടുക്കാത്തതിനാല്‍ രാത്രി ഏഴ് മണിയോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വാതില്‍ പൊളിച്ച് അകത്തു കയറി നോക്കിയപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാജേഷും നിഷയും നിലത്തു ചാരി ഇരിക്കുന്ന നിലയിലും ആനന്ദ് രാജ് കട്ടിലില്‍ നിന്നു താഴേക്കു കിടക്കുന്ന നിലയിലുമായിരുന്നു. വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. രാജേഷ് വിദേശത്തായിരുന്നു. തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ ശേഷം മത്സ്യ മൊത്ത വിതരണക്കാരനായിരുന്നു. രണ്ട് തവണ കുഴിപ്പിള്ളി പഞ്ചായത്ത് അംഗമായിട്ടുണ്ട്. മത്സ്യം കൊടുത്തിട്ട് പണം കൃത്യമായി ലഭിക്കാത്തത് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നാണ് അറിയുന്നത്. ആനന്ദ് രാജ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.
Keywords: Kochi, News, Kerala, Father, Mother, Son, Death, Police, Found Dead, Father, mother and son found dead in Kochi