ദുബൈയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു; പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷ

 


ദുബൈ: (www.kvartha.com 05.12.2020) ദുബൈയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രവാസികള്‍ക്ക് ജയില്‍ശിക്ഷ. യുവാവിനെ ആറ് മണിക്കൂറുകളോളം ഉപദ്രവിച്ച നൈജീരിയ സ്വദേശികള്‍ക്കാണ് മൂന്നുവര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. പ്രതികള്‍ യുവാവിന്റെ ശരീരത്തില്‍ സിഗരറ്റ് കത്തിച്ച് പൊള്ളലേല്‍പ്പിക്കുകയും ചെയ്തെന്ന് കേസ് പരിഗണിച്ച ദുബൈ പ്രാഥമിക കോടതി കണ്ടെത്തി. മര്‍ദനത്തിനിരയായ യുവാവിന്റെ ബന്ധുക്കളും പ്രതികളിലൊരാളുടെ സഹോദരനുമായി തര്‍ക്കമുണ്ടായിരുന്നു. 

തുടര്‍ന്ന് പ്രതിയുടെ സഹോദരനെ കൊലപ്പെടുത്തുമെന്ന് യുവാവിന്റെ നൈജീരിയയിലുള്ള കുടുംബം ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് ഇയാളെ തട്ടിക്കൊണ്ടുപോകാന്‍ 34കാരനായ പ്രതി തീരുമാനിച്ചത്. ഇതിനായി മറ്റ് മൂന്ന് നൈജീരിയക്കാരുടെ സഹായം ഇയാള്‍ തേടി. മെയ് മാസത്തില്‍ ബര്‍ ദുബൈയില്‍ താമസിച്ചിരുന്ന യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. 

ദുബൈയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു; പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷ

യുവാവിനെ കെട്ടിയിട്ട ശേഷം ടാക്സിയില്‍ ഷാര്‍ജയിലെത്തിച്ച് പ്രതികള്‍ യുവാവിനെ ശാരീരികമായി ആക്രമിക്കുകയും യുവാവിന്റെ ശരീരത്തില്‍ കത്തിച്ച സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിക്കുകയുമായിരുന്നു.  ഒന്നാം പ്രതി മര്‍ദന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി നൈജീരിയയിലേക്ക് അയയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ഇയാളെ പോകാന്‍ അനുവദിച്ചു. രക്ഷപ്പെട്ട യുവാവ് ദുബൈ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

Keywords:  Dubai, News, Gulf, World, Youth, attack, Court, Police, Expats jailed for kidnapping, attacking countryman in Dubai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia