പാറശാല: (www.kvartha.com 02.12.2020) തിരുവനന്തപുരത്ത് വീടിനുള്ളില്‍ ചിതയൊരുക്കി തീ കൊളുത്തിയ വയോധികന് ദാരുണാന്ത്യം. പാറശാല നെടുങ്ങോട് കുളവന്‍പറ വീട്ടില്‍ നടരാജന്‍(70) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിക്കാണ് സംഭവം. കളിയിക്കാവിള ചന്തയിലെ വാഴക്കുല വില്‍പനക്കാരനായ നടരാജന്‍ അഞ്ചു വര്‍ഷമായി തനിച്ചാണ് താമസം.
നടരാജന്‍ വീടിന്റെ അകത്തെ മുറിയില്‍ മൂന്ന് അടി താഴ്ചയില്‍ കുഴി എടുത്തു. ചിരട്ട, റബര്‍ വിറക് എന്നിവ അടുക്കിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു എന്നാണ് പൊലീസ് നിഗമനം. രക്ഷപ്പെടാതിരിക്കാന്‍ രണ്ട് കട്ടിലുകള്‍ വേലി പോലെ ചേര്‍ത്ത് വച്ചിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ശരീരം പകുതിയോളം കത്തി മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ലളിത. മക്കള്‍: ശിവരാജ്, ഉഷ, ജയിന്‍രാജ്.
Keywords: News, Kerala, Death, Fire, Injured, Police, Hospital, Parassala, Elderly man dies after burning injuries in Thiruvananthapuram