Follow KVARTHA on Google news Follow Us!
ad

വീട് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം; കോണ്‍ട്രാക്ടറുടെ വീടിന് സമീപം യുവതി തൂങ്ങിമരിച്ച നിലയില്‍

പെരുമ്പുഴയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് സമീപം Kollam, News, Kerala, Death, Police, Case, House, Woman
കൊല്ലം: (www.kvartha.com 28.12.2020) പെരുമ്പുഴയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് സമീപം യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പുഴ സ്വദേശി മിനി(40) ആണ് മരിച്ചത്. ഇല്ലം പള്ളൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപന്റെ വീടിന് സമീപമാണ് തിങ്കളാഴ്ച പുലര്‍ച്ചെ മിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗൃഹ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള കലഹമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അടുത്ത ബന്ധുക്കളാണ് മരിച്ച മിനിയും ഗോപനും. ജലജ ഗോപന്റെ ഭര്‍ത്താവ് മിനിയുടെ ഗൃഹ നിര്‍മാണത്തിനായി കരാര്‍ ഏറ്റെടുത്തിരുന്നു. ഒമ്പത് ലക്ഷത്തോളം രൂപയ്ക്കാണ് കരാര്‍ നല്‍കിയിരുന്നത്. 

The young woman was found hanging near the contractor's house


എന്നാല്‍ മൂന്ന് വര്‍ഷമായിട്ടും ഗൃഹനിര്‍മാണം പൂര്‍ത്തിയാക്കാത്തതും വീണ്ടും പണം ആവശ്യപ്പെട്ടതും തര്‍ക്കത്തിന് കാരണമായി. തര്‍ക്കത്തിനിടയില്‍ മിനിക്ക് മര്‍ദനമേറ്റതായും അമ്മ ആരോപിച്ചു. അതിന്റെ മാനസിക വിഷമത്തിലായിരുന്നു മിനി. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Keywords: Kollam, News, Kerala, Death, Police, Case, House, Woman, Dispute over housing; The young woman was found hanging near the contractor's house

Post a Comment