ബിജെപി വക്താവും ഭാര്യയും കാര്‍ അപകടത്തില്‍ മരിച്ചു; 5 പേര്‍ക്ക് പരിക്ക്
Dec 6, 2020, 17:00 IST
കാന്‍പുര്‍: (www.kvartha.com 06.12.2020) ബിജെപി ബിജെപി ഡെല്‍ഹി വക്താവും ഭാര്യയും കാര്‍ അപകടത്തില്‍ മരിച്ചു. സന്ദീപ് ശുക്ലയും(45) അദ്ദേഹത്തിന്റെ ഭാര്യ അനിതയും(42) ആണ് മരിച്ചത്. അപകടത്തില്‍ ഇവരുടെ മക്കളായ സിദ്ദാര്‍ഥ്(10), അഭിനവ്(6), ആരവ്(3), ബന്ധുക്കളായ അമിത് കുമാര്‍(19), ആര്യന്‍ ശര്‍മ(23) എന്നിവര്‍ക്കും പരിക്കേറ്റു. ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയില്‍ താതിയ പ്രദേശത്ത് വച്ചാണ് അപകടം.
ട്രക്കിലിടിച്ച് നിയന്ത്രണം വിട്ട് ഡിവൈഡറിലിമിടിച്ചതാണ് അപകട കാരണം. എല്ലാവരെയും തിര്‍വ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും സന്ദീപും അനിതയും മരിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. പ്രതാപ്ഗഢിലേക്ക് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവെയാണ് അപകടം. ട്രക്ക് ഡ്രൈവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
Keywords: News, National, Accident, Accidental Death, Injured, Police, Car, Delhi BJP spokesperson, wife died in road accident in UP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.