ജയില്‍ വകുപ്പിന്റെ തീരുമാനത്തിനെതിരെ കൊഫേപോസ സമിതിക്ക് പരാതി നല്‍കി കസ്റ്റംസ്
Dec 26, 2020, 14:16 IST
തിരുവനന്തപുരം: (www.kvartha.com 26.12.2020) സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വണ്ടെന്ന ജയില്‍ വകുപ്പിന്റെ തീരുമാനത്തിനെതിരെ കൊഫേപോസ സമിതിക്ക് പരാതി നല്‍കി കസ്റ്റംസ്. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ജയില്‍ വകുപ്പ് നടത്തുന്നതെന്നാണ് കസ്റ്റംസിന്റെ പരാതി. ഇക്കാര്യത്തില്‍ കസ്റ്റംസ് കോടതിയെയും സമീപിക്കും.
സ്വപ്ന സുരേഷിനെ സന്ദര്‍ശകര്‍ കാണുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വേണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം. എന്നാല്‍ കഴിഞ്ഞ ദിവസം സ്വപ്നയെ കാണാന്‍ എത്തിയ സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരെ കയറ്റിവിടാന്‍ ജയില്‍ വകുപ്പ് അനുവദിച്ചില്ല. ഇതോടെയാണ് കസ്റ്റംസ് പരാതിയുമായി മുന്നോട്ടുവന്നത്.
Keywords: Thiruvananthapuram, News, Kerala, Complaint, Customs, Jail, Customs filed complaint with the Cofeposa Committee against the decision of the Prisons Department
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.