Follow KVARTHA on Google news Follow Us!
ad

പാചക വാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും കത്തിയമര്‍ന്നു; 15 ലക്ഷം രൂപയുടെ നഷ്ടം

പാചക വാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും കത്തിയമര്‍ന്നു Kozhikode, News, Kerala, House, KSEB, Fire
കോഴിക്കോട്: (www.kvartha.com 10.12.2020) പാചക വാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും കത്തിയമര്‍ന്നു. നല്ലളം ജയന്തി റോഡ് കിഴുവനപ്പാടത്ത് അടച്ചിട്ട താല്‍ക്കാലിക വീട്ടിലാണ് അപകടം. കിഴുവനപ്പാടം മഞ്ജു നിവാസില്‍ കുറ്റിയില്‍തറ കമലയുടെ താമസസ്ഥലമാണ് രാത്രി 8.30 മണിക്കാണ് വീട് അഗ്‌നിക്കിരയായത്. പുതുതായി നിര്‍മിക്കുന്ന വീടിനു സമീപം ഒരുക്കിയ താല്‍ക്കാലിക ഷെഡിലായിരുന്നു കമലയും കുടുംബവും കഴിഞ്ഞത്. 

വൈകിട്ട് വീട് അടച്ചു വെസ്റ്റ്ഹിലിലെ മകളുടെ വീട്ടില്‍ പോയതായിരുന്നു. ഷെഡില്‍ നിന്നു തീ ഉയരുന്നത് അയല്‍ക്കാരാണ് ആദ്യം കണ്ടത്. ഉടന്‍ അണയ്ക്കാന്‍ ശ്രമം തുടങ്ങിയതിനിടെ വന്‍ ശബ്ദത്തോടെ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചു. ഓടിക്കൂടിയ നാട്ടുകാരും മീഞ്ചന്തയില്‍ നിന്നു സ്റ്റേഷന്‍ ഓഫിസര്‍ പി വി വിശ്വാസിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിരക്ഷാ സേനയും ചേര്‍ന്നു തീയണച്ചു. 

Kozhikode, News, Kerala, House, KSEB, Fire, Cooking gas Cylinder exploded in Kozhikode; Loss of Rs 15 lakh

കെഎസ്ഇബി സെക്ഷന്‍ ജീവനക്കാര്‍ എത്തി മേഖലയില്‍ വൈദ്യുതി വിഛേദിച്ചു. വീടിന്റെ ആധാരം, പുതിയ വീട് നിര്‍മാണത്തിനു സൂക്ഷിച്ച പണം, സ്വര്‍ണം, രണ്ട് അലമാര, ഫര്‍ണിച്ചര്‍, കട്ടില്‍, കിടക്ക, ഗൃഹോപകരണങ്ങള്‍, തുണിത്തരങ്ങള്‍, പാത്രങ്ങള്‍ തുടങ്ങി വീട്ടിലെ സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Keywords: Kozhikode, News, Kerala, House, KSEB, Fire, Cooking gas Cylinder exploded in Kozhikode; Loss of Rs 15 lakh

Post a Comment