Follow KVARTHA on Google news Follow Us!
ad

ബോളിവുഡ് നടി ആര്യ ബാനര്‍ജിയെ അപാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ബോളിവുഡ് നടി ആര്യ ബാനര്‍ജി(33)യെ അപാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി Kolkota, News, National, Actress, Cinema, Entertainment, Found Dead
കൊല്‍ക്കത്ത: (www.kvartha.com 12.12.2020) ബോളിവുഡ് നടി ആര്യ ബാനര്‍ജി(33)യെ അപാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച ദക്ഷിണ കൊല്‍ക്കത്തയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കട്ടിലിന് സമീപം രക്തത്തില്‍ കുളിച്ച നിലയിലാണ് ആര്യയെ കണ്ടെത്തിയത്. മൂക്കില്‍നിന്നും വായില്‍നിന്നും രക്തം പുറത്തുവന്നിരുന്നു. 

രാവിലെ അപാര്‍ട്ട്‌മെന്റിലെത്തിയ ജോലിക്കാരി കോളിങ് ബെല്ല് അടിച്ചിട്ടും ഫോണില്‍ വിളിച്ചിട്ടും ആര്യ പ്രതികരിക്കാത്തതിനെ തുടര്‍ന്ന് സമീപവാസികളെ വിവരം അറിയിച്ചു. തുടര്‍ന്ന് സമീപവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹം ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചെന്നും മുറിയില്‍നിന്ന് സാംപിളുകള്‍ ശേഖരിച്ചതായും പൊലീസ് അറിയിച്ചു. ഏറെ വര്‍ഷമായി ഒറ്റയ്ക്കാണ് ആര്യ താമസിച്ചിരുന്നത്. 2011 ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ 'ദ് ഡേര്‍ട്ടി പിക്ച്ചറില്‍' വിദ്യാ ബാലനോടൊപ്പം അഭിനയിച്ചാണ് ആര്യ ശ്രദ്ധ നേടിയത്. 

Kolkota, News, National, Actress, Cinema, Entertainment, Found Dead, Bollywood Actor Arya Banerjee Found Dead In Kolkata Apartment

Keywords: Kolkota, News, National, Actress, Cinema, Entertainment, Found Dead, Bollywood Actor Arya Banerjee Found Dead In Kolkata Apartment

Post a Comment