കണ്ണൂരില്‍ കളിക്കുന്നതിനിടെ കടലില്‍ കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
Dec 22, 2020, 16:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 02.12.2020) കണ്ണൂരില്‍ കളിക്കുന്നതിനിടെ കടലില്‍ കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തോട്ടട ബീച്ചിനടുത്ത് അഴിമുഖത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ ആദികടലായി ഫാത്തിമാസില്‍ ഷറഫുദ്ദീന്റെ മകന്‍ മുഹ് മദ് ഷറഫ് ഫാസില്‍ (15), ആദി കടലായി വട്ടക്കുളം ബൈത്തുല്‍ ഹംദില്‍ ബഷീറിന്റെ മകന്‍ മുഹ് മദ് റിനാദ്(14) എന്നിവരുടെ മൃതദേഹങ്ങളാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. അഴിമുഖത്ത് കടലിലേക്ക് വെള്ളം ഒഴുകുന്ന അഴിയില്‍ നീന്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഇരുവരും ഒഴുക്കില്‍ പെടുകയായിരുന്നു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മരിച്ച മുഹമ്മദ് ഷറഫ് ഫാസിലും മുഹമ്മദ് റിനാദും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.
Keywords: Kannur, News, Kerala, Death, Drowned, Police, Students, Missing, Bodies of two children who went missing at sea were found in the Kannur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.