കുട്ടികളെ മര്‍ദിക്കുന്ന വിഡിയോയിലെ പിതാവിനെ തിരിച്ചറിഞ്ഞു; അറസ്റ്റ് ചെയ്ത് ആറ്റിങ്ങല്‍ പൊലീസ്
Dec 22, 2020, 16:04 IST
തിരുവനന്തപുരം: (www.kvartha.com 22.12.2020) രണ്ട് കുട്ടികളെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോയിലെ പിതാവിനെ തിരിച്ചറിഞ്ഞു. ആറ്റിങ്ങല്‍ സ്വദേശിയായ സുനില്‍കുമാര്‍ (45) ആണ് കുട്ടികളെ ക്രൂരമായി മര്‍ദിച്ചത്. ഇയാളെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവിന്റെ ക്രൂരത ചിത്രീകരിച്ച വീഡിയോ ഞായറാഴ്ച രാത്രി മുതലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
13 വയസ് തോന്നിപ്പിക്കുന്ന പെണ്‍കുട്ടിയെയും ഏകദേശം പത്ത് വയസുള്ള ആണ്‍കുട്ടിയെയും പിതാവ് ക്രൂരമായി വടി ഉപയോഗിച്ച് തല്ലുന്നതിന്റെയും കുട്ടിയെ എടുത്ത് എറിയുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയില്‍. പിതാവിന്റെ ക്രൂരത പുറംലോകത്തെ കാണിക്കാന്‍ അമ്മ തന്നെയാണ് ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. കാണാതായ എന്തോ സാധനം കുട്ടികള്‍ എടുത്തുവെന്ന് ആരോപിച്ചായിരുന്നു അതിക്രൂര മര്‍ദനം. വീഡിയോയിലെ പിതാവിനെ തിരിച്ചറിയുന്നതിനായി പൊലീസ് സമൂഹമാധ്യമങ്ങളുടെ സഹായം തേടിയിരുന്നു.
Keywords: Thiruvananthapuram, News, Kerala, Arrest, Arrested, Police, Crime, Children, attack, Attack against children; Man arrested by Attingal Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.