റിയാദ്: (www.kvartha.com 03.12.2020) 'ബാബരിയുടെ വീണ്ടെടുപ്പ്, ഇന്ത്യയുടെ വീണ്ടെടുപ്പ്' എന്ന തലവാചകത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിക്കുന്ന വര്‍ഗീയ വിരുദ്ധ കാംപയിന് റിയാദില്‍ തുടക്കമായി. കാംപയിന്റെ ബ്രോഷര്‍ പ്രകാശനം ഫ്രറ്റേണിറ്റി ഫോറം പ്രസിഡന്റ് ഇല്‍യാസ് തിരൂര്‍ നിര്‍വഹിച്ചു. സെക്രട്ടറിമാരായ അന്‍സാര്‍ ആലപ്പുഴ, സൈദലവി ചുള്ളിയന്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഫാസിസ്റ്റ് ഭരണ കാലത്തു ഇന്ത്യയില്‍ ബാബരിയുടെ സ്മരണ നിലനിര്‍ത്തുക എന്നത് ഓരോ ഇന്ത്യന്‍ പൗരന്റെയും ബാധ്യതയും ഉത്തരവാദിത്വവും ആണെന്നും മതേതര ഇന്ത്യ കണ്ട രണ്ട് ദുരന്തങ്ങള്‍ ഒന്ന് ഗാന്ധി വധവും മറ്റൊന്ന് ബാബരി മസ്ജിദിന്റെ പതനവുമാണ്. ഇത് അസൂത്രണം ചെയ്തതും നടപ്പില്‍ വരുത്തിയതും ആര്‍ എസ് എസ് ഭീകരര്‍ ആയിരുന്നുവെന്നും യോഗം ഉണര്‍ത്തി. ഡിസംബര്‍ ഒന്ന് മുതല്‍ 31 വരെ ഒരു മാസം നീണ്ടു നില്‍ക്കുന്ന കാംപയിന്റെ ഭാഗമായി ബാബരി ഓണ്‍ലൈന്‍ ക്വിസ്സ് പ്രോഗ്രാം, ചിത്രരചന, പ്രസംഗ മത്സരം തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കും.
'ബാബരിയുടെ വീണ്ടെടുപ്പ്, ഇന്ത്യയുടെ വീണ്ടെടുപ്പ്' എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിവിധ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകളെ ഉള്‍പ്പെടുത്തി ടേബിള്‍ ടോക്ക്, സെമിനാര്‍, പബ്‌ളിക്ക് പ്രോഗ്രാമുകള്‍, ആന്റി ഫാസിസ്റ്റ് കൂട്ടായ്മകള്‍, ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിക്കും. ഡിസംബര്‍ ആറിനു രാത്രി 8.30 മണിക്ക് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ വച്ച് സെമിനാര്‍ സംഘടിപ്പിക്കും.
റിയാദിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് കാംപയിന്‍ കോര്‍ഡിനേറ്റര്‍ റഹീസ് തിരൂര്‍ അറിയിച്ചു.
Keywords: Riyadh, News, Gulf, World, Launch, Babari, Campaign, An anti-communal campaign launched in Riyadh for Babri's recovery