Follow KVARTHA on Google news Follow Us!
ad

അഫ്ഗാനില്‍ സാമൂഹ്യ പ്രവര്‍ത്തക ഫ്രെഷ്ത കൊഹിസ്താനി വെടിയേറ്റ് മരിച്ചു

അഫ്ഗാനിസ്ഥാനില്‍ വനിതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാട്ടം നടത്തിയിരുന്ന സാമൂഹ്യ പ്രവര്‍ത്തക ഫ്രെഷ്ത കൊഹിസ്താനിKabul, News, World, shot dead, Enquiry,
കാബൂള്‍: (www.kvartha.com 25.12.2020) അഫ്ഗാനിസ്ഥാനില്‍ വനിതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാട്ടം നടത്തിയിരുന്ന സാമൂഹ്യ പ്രവര്‍ത്തക ഫ്രെഷ്ത കൊഹിസ്താനി വെടിയേറ്റ് മരിച്ചു. അഫ്ഗാനിലെ കൊഹിസ്താന്‍ ജില്ലയിലെ വടക്ക്-കിഴക്ക് കപിസ പ്രവിശ്യയിലാണ് സംഭവം. ഹെസവലില്‍വെച്ച് ഇരുചക്രവാഹനത്തില്‍ എത്തിയ ആയുധധാരി ഫ്രെഷ്ത കൊഹിസ്താനിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവത്തില്‍ ഫ്രെഷ്തയുടെ സഹോദരനും പരിക്കേറ്റു. രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകന്‍ റഹ്മത്തുല്ല നിക്‌സാദും ഫ്രീ ആന്‍ഡ് ഫെയര്‍ ഇലക്ഷന്‍ ഫോറം ഓഫ് അഫ്ഗാന്‍ മേധാവി യൂസഫ് റഷീദും കൊല്ലപ്പെട്ടിരുന്നു.

Kabul, News, World, shot dead, Enquiry, Gun, Afghan woman activist Freshta Kohistani gunned down in Kapisa province

Keywords: Kabul, News, World, shot dead, Enquiry, Gun, Afghan woman activist Freshta Kohistani gunned down in Kapisa province

Post a Comment