കൊല്ലൂര്‍: (www.kvartha.com 10.12.2020) സിനിമ-സീരിയല്‍ നടി യമുന വിവാഹിതയായി. അമേരികയിലെ സൈകോ തെറാപിസ്റ്റായ ദേവനാണ് വരന്‍. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. നടിയുടെ രണ്ടാം വിവാഹമാണിത്.
എസ് പി മഹേഷ് ആയിരുന്നു യമുനയുടെ ആദ്യ ഭര്‍ത്താവ്. മാനസികമായി പൊരുത്തപ്പെട്ട് ജീവിച്ചു പോകാന്‍ സാധിക്കില്ല എന്ന് മനസിലായതോടെ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. ആമി, ആഷ്മി. മമ്മൂട്ടി നായകനായ 'സ്റ്റാലിന്‍ ശിവദാസ്' ആണു യമുന അഭിനയിച്ച ആദ്യ സിനിമ.
Keywords: News, Kerala, Cinema, Entertainment, Actress, Marriage, Yamuna, Actress Yamuna got married