തിരുവനന്തപുരം: (www.kvartha.com 26.12.2020) കാരക്കോണത്ത് 51കാരി വീടിനുള്ളില്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. മരിച്ച ശാഖ(51)യെ ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണ്‍ കുമാര്‍ (28) ഷോകടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ശനിയാഴ്ച രാവിലെയാണ് വീടിനുള്ളില്‍ ശാഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിനുള്ളില്‍ ഷോക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു എന്ന് പറഞ്ഞാണ് അരുണ്‍ ശാഖയെ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിട്ട് മണിക്കൂറുകള്‍ പിന്നിട്ടിരുന്നു എന്നതാണ് പൊലീസിന് സംശയം ഉണ്ടാക്കിയത്. സ്വത്ത് മോഹിച്ചാണ് അരുണ്‍ ശാഖയെ വിവാഹം കഴിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്ന സംശയം നേരത്തെ തന്നെ ശാഖയുടെ ബന്ധുക്കള്‍ക്ക് ഉണ്ടായിരുന്നു.
സംഭവത്തില്‍ ദുരൂഹത സംശയിച്ച് അരുണിനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് മണിക്കൂറുകളോളം ഇയാളെ ചോദ്യം ചെയ്തതിനൊടുവിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. വീട്ടിനകത്ത് അലങ്കാര ബള്‍ബുകളിടാനായി വൈദ്യുത മീറ്ററില്‍ നിന്നെടുത്ത കേബിളില്‍ നിന്നാണ് ഷോക്കേറ്റത്.
Keywords: Thiruvananthapuram, News, Kerala, Crime, Killed, Police, Custody, Arrest, House, Woman, Husband, 51-year-old woman killed in Thiruvananthapuram; Police say husband pleads guilty