തിരുവനന്തപുരത്ത് 51കാരി വീടിനുള്ളില്‍ മരിച്ച സംഭവം; 28കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍

 


തിരുവനന്തപുരം: (www.kvartha.com 26.12.2020) തിരുവനന്തപുരം കാരക്കോണത്ത് 51കാരി വീടിനുള്ളില്‍ മരിച്ച സംഭവത്തില്‍ 28കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍. ത്രേസ്യാപുരം സ്വദേശി ശാഖ മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് അരുണി(28)നെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വത്ത് മോഹിച്ചാണ് അരുണ്‍ ശാഖയെ വിവാഹം കഴിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്ന സംശയം നേരത്തെ തന്നെ ശാഖയുടെ ബന്ധുക്കള്‍ക്ക് ഉണ്ടായിരുന്നു. 

മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാവിലെയാണ് വീടിനുള്ളില്‍ ശാഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ ഷോക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു എന്ന് പറഞ്ഞാണ് അരുണ്‍ ശാഖയെ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിട്ട് മണിക്കൂറുകള്‍ പിന്നിട്ടിരുന്നു എന്നതാണ് പൊലീസിന് സംശയം ഉണ്ടാക്കിയത്. 

വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍ നിന്ന് ശാഖയ്ക്ക് ഷോക്കേറ്റു എന്നാണ് അരുണ്‍ നല്‍കിയ മൊഴി. വീട്ടില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. 

തിരുവനന്തപുരത്ത് 51കാരി വീടിനുള്ളില്‍ മരിച്ച സംഭവം; 28കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍

Keywords:  Thiruvananthapuram, News, Kerala, Husband, Death, Police, Woman, Custody, 51-year-old woman dies inside the house in Thiruvananthapuram; 28-year-old husband in Police custody
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia