പട്‌ന: (www.kvartha.com 23.12.2020) ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ യുവതിക്കൊപ്പം പിടിയിലായ മൂന്ന് ന്യായാധിപന്മാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ബീഹാര്‍ സമസ്തിപുര്‍ കുടുംബ കോടതിയിലെ പ്രിന്‍സിപല്‍ ജഡ്ജി ഹരി നിവാസ് ഗുപ്ത, അറാറിയയിലെ അഡീഷണല്‍ ജില്ലാ ജഡ്ജി ജിതേന്ദ്രനാഥ് സിംങ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കൊമാല്‍ റാം എന്നിവരെയാണ് സര്‍വീസില്‍ നിന്ന് പിടിച്ചുവിട്ടത്.
സംഭവം നടന്ന 2014 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പിരിച്ചുവിടണമെന്ന് പാട്ന ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വിരമിച്ച ശേഷമുള്ള ഒരു ആനുകൂല്യങ്ങളും നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു. പാട്ന ഹൈക്കോടതി നിര്‍ദേശ പ്രകാരം പൊതുഭരണവകുപ്പാണ് മൂവരെയും പിരിച്ചുവിട്ടത്.
മൂന്നുപേരെയും നേപാളിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ നേപാള്‍ പൊലീസ് പിടികൂടിയിരുന്നു. അവിടുത്തെ പത്രങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് മൂന്ന് പേരെയും വിട്ടയച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട പാട്ന ഹൈക്കോടതി അന്വേഷണം നടത്തി. ഇവര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതോടെയാണ് പിരിച്ചുവിടാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
Keywords: Patna, News, National, Hotel, Judge, High Court, Court, Court Order, Government, 3 Bihar judges, caught in compromising position with women in Nepal hotel in 2013, dismissed from service