മസ്‌കത്ത്: (www.kvartha.com 03.12.2020) ഒമാനില്‍ 184 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 124,329 ആയി. അതേസമയം രാജ്യത്ത് അഞ്ചു പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ 1435 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
അതേസമയം ഒമാനില്‍ 253 പേര്‍ കൂടി രോഗമുക്തി നേടി. ഇതുവരെ 115866 പേരാണ് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ 202 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
Keywords: Muscat, News, Gulf, World, COVID-19, hospital, Treatment, Patient, 184 new covid 5 deaths reported in Oman